കണ്ണൂർ: കേരള പെയിന്റിന്റെ കണ്ണൂർ ജില്ലയിലെ ഫാക്ടറി ഔട്ട്ലെറ്റ് മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പേഴ്സൺ ഫ്രീ പെയിന്റ് കേരളത്തിൽ പുതിയ പെയിന്റിംഗ് സംസ്കാരം കൊണ്ടുവന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു. കേരള പെയിന്റിന്റെ കണ്ണൂർ ജില്ലയിലെ ഫാക്ടറി ഔട്ട്ലെറ്റ് ഇരിക്കൂർ നായാട്ടുപാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി.
കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആരോഗ്യത്തിന് ഹാനികരം അല്ലാത്ത പെയിന്റ് ഉല്പാദിപ്പിക്കാൻ കേരള പെയിന്റിന് സാധിച്ചത് വലിയ ജനകീയത നൽകിയെന്ന് ഇ പി പറഞ്ഞു. കെമിക്കൽ സാന്നിധ്യം കുറയ്ക്കാൻ ആയതും മറ്റു ബ്രാൻഡുകളിൽ നിന്ന് കൂടുതൽ കവറേജ് നൽകാൻ സാധിച്ചതും കേരള പെയിന്റിന്റെ പ്രത്യേകതയാണ്. കേരളത്തിലെ യുവാക്കൾ ചേർന്ന് ആരംഭിച്ച സ്റ്റാർട്ടപ്പ് , നമ്മുടെ നാട്ടിലെ നിരവധി പേർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി മാറിയതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഷൈമ, പ്രമുഖ വ്യവസായി കെ വി മറസൂഖ് ഹാജിക്ക് നൽകികൊണ്ട് ആദ്യ വിൽപ്പന നിർവഹിച്ചു. കേരള പെയിന്റ്സ് മാനേജിങ് ഡയറക്ടർ പി പി മിഥുൻ അധ്യക്ഷത വഹിച്ചു. കേരള പെയിന്റ്സ് ചെയർമാൻ ജോസഫ് ലിജോ, കേരള പെയിന്റ്സ് കണ്ണൂർ ഫ്രാൻചൈസി മാനേജിങ്ഡയറക്ടർ സിറാജ്ജുദ്ധീൻ എ.എം,ചെയർമാൻ അയൂബ്.കെ, മനോജ് മാസ്റ്റർ, കെ കെ കുഞ്ഞിക്കണ്ണൻ, കെ സി മനോജ്, കെ പി അഷറഫ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലയിലെ മുഴുവൻ പെയിന്റ് കടകളിലേക്കും ഹാർഡ്‌വെയർ ഷോപ്പുകളിലേക്കും കേരള പെയിന്റ് ഉത്പന്നങ്ങൾ നൽകുന്നത് ഈ ഔട്ട്ലെറ്റിൽ നിന്നാണ്. ഒപ്പം സാധാരണക്കാർക്ക് നേരിട്ടും ഉൽപ്പന്നങ്ങൾ വാങ്ങാം. ആവശ്യമുള്ളവർക്ക് ഹോം ഡെലിവറിയും ലഭിക്കും.
കൂടുതൽ അറിയാൻ :-
കേരള പെയിന്റ്സ് ഫാക്ടറി ഔട്ട്ലെറ്റ്,
തലശ്ശേരി-ഇരിക്കൂർ ഹൈവേ, നയരാ പെട്രോൾ പമ്പിനു എതിർവശം,
നായാട്ടുപാറ, ഇരിക്കൂർ.
ഫോൺ :9645852999