മിക്സി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. അടുക്കളയിലെ ജേലികള്‍ എല്ലാം തീര്‍ക്കാന്‍ ഏറ്റവും വലിയ സഹായി ആണ് മിക്‌സികള്‍. അതിനാല്‍ തന്നെ മിക്‌സികള്‍ ഏറ്റവും വൃത്തിയായി തന്നെ ഇരിക്കേണ്ടതുണ്ട്.
ചിലപ്പോള്‍ നിങ്ങളുടെ മിക്‌സിയുടെ ജാറിന് ഉള്‍വശം വളരെ ക്ലീന്‍ ആയിരിക്കും. അതില്‍ നിങ്ങള്‍ ഏറെ ശ്രദ്ധിക്കുന്നുമുണ്ടാകും. എന്നാല്‍ ജാറിന് പുറക് വശം അതായത് ജാറിന്റെ അടിഭാഗത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ? ജാറിന്റെ അടിഭാഗം നിങ്ങള്‍ എപ്പോഴും ക്ലീന്‍ ചെയ്യാറുണ്ടോ? എന്നാല്‍ തീര്‍ച്ചയായും ക്ലീന്‍ ചെയ്യേണ്ട ഒരിടം ആണ് ജാറിന് അടിഭാഗം.
മിക്‌സി ജാറിന്റെ പിറകുവശം വൃത്തിയാക്കുന്നതില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. പിറകുവശമല്ലേ, അഴുക്കായാലും വലിയ പ്രശ്‌നമില്ലെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഇത്തരം അഴുക്കുകള്‍ രോഗങ്ങള്‍ക്കിടയാക്കും. അതിനാല്‍ തന്നെ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല ഇത് മിക്സി കേടാകാനും ഇടയാക്കും.
പലപ്പോഴും സ്‌ക്രബറും മറ്റും ഉപയോഗിച്ചാലും ജാറിന്റെ പിറകുവശത്തെ അഴുക്ക് പൂര്‍ണമായും മാറണമെന്നില്ല. ഇത് പരിഹരിക്കാന്‍ കിടിലന്‍ സൂത്രമുണ്ട്. എന്താണെന്നല്ലേ. ചെറുനാരങ്ങയും ബേക്കിംഗ് സോഡയുമാണ് ആ സൂത്രം.
കുറച്ച് ബേക്കിംഗ് സോഡയെടുത്ത് മിക്സി ജാറിന്റെ പുറകിലിട്ടുകൊടുക്കുക. ശേഷം അതിനുമുകളില്‍ ചെറുനാരങ്ങ നീര് ഒഴിച്ചുകൊടുക്കുക. ഇനി ഒരു ചെറിയ ബ്രഷെടുത്ത് നന്നായി തേച്ചുകൊടുക്കാം. അഴുക്കൊക്കെ ഇളകിവരുന്നത് കാണാം.