Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചേവായൂർ പറമ്പില്‍കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താൻ ശ്രമം; പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് പിടിയിൽ

ചേവായൂർ പറമ്പില്‍കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താൻ ശ്രമം; പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് പിടിയിൽ
Spread the News!




ചേവായൂർ പറമ്പില്‍കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താൻ ശ്രമം; പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ പറമ്പില്‍കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം.

ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാനായിരുന്നു ശ്രമം. പട്രോളിങ് നടത്തുന്നതിനിടെ, എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലും, ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് പരിശോധനയ്ക്ക് മുതിര്‍ന്നത്. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും പൊലീസ് ശ്രദ്ധിച്ചിരുന്നു.

ഷട്ടര്‍ തുറക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അകത്തുള്ള യുവാവ് ഭീഷണിപ്പെടുത്തി. ഇതു വകവെക്കാതെ ഷട്ടര്‍ ബലമായി തുറന്ന പൊലീസ് മോഷ്ടാവിനെ ബലമായി കീഴ്‌പ്പെടുത്തി. പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് അറിയിക്കുന്നത്.

പട്രോളിംഗ് സംഘത്തിൻ്റെ ശ്രദ്ധയിൽ ഷട്ടർ താഴ്ത്തിയ എടിഎമ്മിനുള്ളിലെ വെളിച്ചം ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൂന്ന് പേരടങ്ങുന്ന പെട്രോളിംഗ് സംഘം ഉടനെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ വിജേഷ് ആണ് പൊലീസിൻ്റെ പിടിയിലായത്. വെളിച്ചത്തെ പെട്രോളിംഗ് സംഘം അവഗണിച്ചിരുന്നെങ്കില്‍ വലിയ എടിഎം കൊള്ള കേരളത്തിൽ നടന്നേനെ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!