Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന മൊണലിസ കേരളത്തിലേക്ക്, കോഴിക്കോട്ടേക്ക് എത്തുമെന്ന് അറിയിച്ച് ബോബി ചെമ്മണൂര്‍

കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന മൊണലിസ കേരളത്തിലേക്ക്, കോഴിക്കോട്ടേക്ക് എത്തുമെന്ന് അറിയിച്ച് ബോബി ചെമ്മണൂര്‍
Spread the News!

കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന മൊണലിസ കേരളത്തിലേക്ക്, കോഴിക്കോട്ടേക്ക് എത്തുമെന്ന് അറിയിച്ച് ബോബി ചെമ്മണൂര്‍

കോഴിക്കോട്: കുംഭമേളയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് മൊണാലിസ. ഇതാ മൊണാലിസ കേരളത്തിലേക്ക് എത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഫെബ്രുവരി പതിനാലാം തീയതി മൊണാലിസ കോഴിക്കോടെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. വ്യവസായി ബോബി ചെമ്മണൂരാണ് ഈ വാര്‍ത്തയുമായി എത്തിയത്. ബോബി ചെമ്മണൂര്‍ പങ്കുവെച്ച വീഡിയോയില്‍ താന്‍ കോഴിക്കോടേക്ക് എത്തുന്നു എന്ന് മൊണാലിസ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ബോബി ചെമ്മണ്ണൂര്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അരയിടത്തുപാലം ഷോറൂമില്‍വച്ച് ഫെബ്രുവരി 14 വെള്ളിയാഴ്ച വാലന്റൈന്‍സ് ദിനത്തില്‍ രാവിലെ 10.30 ന് ബോചെയും മൊണാലിസയും ചേര്‍ന്ന് കലക്ഷന്‍ പുറത്തിറക്കും. മൊണാലിസ ഡയമണ്ട് കലക്ഷന്‍ ആഭരണങ്ങള്‍ പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ടോടു കൂടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമു കളിലും ലഭ്യമാണ്.

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!