Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകാന്‍ നിന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി, അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞാണ് തട്ടിക്കൊണ്ടുപോയത്

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകാന്‍ നിന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി, അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞാണ് തട്ടിക്കൊണ്ടുപോയത്
Spread the News!

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകാന്‍ നിന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി, അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞാണ് തട്ടിക്കൊണ്ടുപോയത്

മദ്ധ്യപ്രദേശ്: അമ്മയ്‌ക്കൊപ്പം നില്‍ക്കവേ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറില്‍ ആണ് അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പഞ്ചസാര വ്യാപാരിയായ രാഹുല്‍ ഗുപ്ത എന്നയാളുടെ മകനെയാണ് തട്ടിക്കൊണ്ടു പോയത്. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ഇവരുടെ വീടിന് അടുത്ത് വാഹനം നിര്‍ത്തി. പിന്നിലിരുന്ന ഒരാള്‍ ഇറങ്ങിവന്ന് കുട്ടിയുടെ അമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കുട്ടിയെ എടുത്ത് ബൈക്കില്‍ ഇരുത്തുകയായിരുന്നു.

പരിസരത്തെ ഒരു സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്. രാവിലെ 8.10 ഓടെയായിരുന്നു തട്ടിക്കൊണ്ട് പോകലെന്ന് ഗ്വാളിയര്‍ സോണല്‍ ഐജി അരവിന്ദ് സക്‌സേന പറഞ്ഞു. തട്ടിക്കൊണ്ട് പോയവരെ കുറിച്ചോ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുന്നതോ ആയ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 30,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. കുട്ടിയുടെ കുടുംബവും കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സഹായിക്കണമെന്ന് കുടുംബവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!