തൃശൂര്‍: പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പേലട്ട ശാഖയിലാണ് കൊള്ള നടന്നത്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം കൗണ്ടറിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. അക്രമിയെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല.