Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ജയില്‍ മോചനത്തിനു പിന്നാലെ ചിരഞ്ജീവിയെ വീട്ടിലെത്തി കണ്ട് നടന്‍ അല്ലു അര്‍ജുന്‍; എത്തിയത് കുടുംബസമേതം

Spread the News!

ഹൈദരാബാദ്: ജയില്‍ മോചനത്തിനു പിന്നാലെ ചിരഞ്ജീവിയെ വീട്ടിലെത്തി കണ്ട് നടന്‍ അല്ലു അര്‍ജുന്‍. ഭാര്യ സ്‌നേഹ റെഡ്ഡിക്കും മക്കള്‍ക്കുമൊപ്പമാണ് താരം ചിരഞ്ജീവിയുടെ വീട്ടില്‍ എത്തിയത്. ചിരഞ്ജീവിക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അല്ലു അര്‍ജുന്റെ അമ്മാവനാണ് ചിരഞ്ജീവി. അല്ലു അറസ്റ്റിലായതിനു പിന്നാലെ ചിരഞ്ജീവി നടന്റെ വീട്ടില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഇടക്കാല ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലു അര്‍ജുനെ കാണാന്‍ ചിരഞ്ജീവിയുടെ ഭാര്യ സുരേഖ എത്തിയിരുന്നു.

അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനു പിന്നാലെ താരവും ചിരഞ്ജീവിയുടെ കുടുംബവും തമ്മില്‍ അകല്‍ച്ചയിലാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ നീക്കിക്കൊണ്ടാണ് ചിരഞ്ജീവിയുടെ വീട്ടില്‍ അല്ലു എത്തിയത്. ജയില്‍ മോചനത്തിന് പിന്നാലെ തെലുങ്ക് താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, നാഗ ചൈതന്യ തുടങ്ങിയവര്‍ താരത്തെ വീട്ടിലെത്തി കണ്ടിരുന്നു.

അതേസമയം, പുഷ്പ 2 റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍. മോചനം വൈകിയത് ചോദ്യം ചെയ്ത് തെലങ്കാന ഹൈക്കോടതിയില്‍ അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!