Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇ പി ജയരാജന്‍ – Village TV

Spread the News!

കണ്ണൂര്‍: ശശി തരൂര്‍ എംപിയെ പിന്തുണച്ച് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. വസ്തുതകള്‍ മനസിലാക്കിയാണ് ശശി തരൂര്‍ പറഞ്ഞതെന്ന് ജയരാജന്‍ പറഞ്ഞു. വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ നിലയില്‍ പ്രശ്‌നങ്ങളെ കാണാനോ സമീപിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തില്‍ യുഡിഎഫിന് എതിരായ അന്തരീക്ഷം വന്നിരിക്കുകയാണ്. ശശി തരൂരാണ് ശരി എന്ന് കോണ്‍ഗ്രസുകാര്‍ പറയുകയാണ്. ആ അഭിപ്രായത്തോടൊപ്പമാണ് നില്‍ക്കേണ്ടതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുകയാണ്. എന്നാല്‍ ഈ പുരോഗതി തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായി തീരുന്നോ എന്ന് ഭയന്ന് തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ ഒറ്റപ്പെട്ടു പോകുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്രം നല്‍കിയ വായ്പയെയും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്റേത് നീചമായ പ്രവൃത്തിയാണെന്നും മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. ടി പി ശ്രീനിവാസന് നേരെയുണ്ടായ അക്രമത്തില്‍ ആരെയും അക്രമിക്കാന്‍ പാടില്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!