ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ലാന്‍ഡ് ചെയ്തതിനു പിന്നാലെ വിമാനം തല കീഴായി മറിഞ്ഞ് അപകടം. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
മിനിയാപോളിസില്‍ നിന്ന് ടൊറന്റോയിലേക്ക് പോയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അപകടം നടക്കുമ്പോള്‍ 80 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മഞ്ഞു മൂടിയ റണ്‍വേയിലാണ് വിമാനം അപകടത്തില്‍ പെട്ടത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. 80 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഞായറാഴ്ച കിഴക്കന്‍ കാനഡയില്‍ വലിയ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ടൊറന്റോയില്‍ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇക്കാരണങ്ങളാല്‍ നിരവധി വിമാനങ്ങളും റദ്ദാക്കിയിരുന്നു.
അപകടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് സ്ഥിരീകരിച്ചു. അപകട സ്ഥലത്തേയ്ക്ക് അന്വേഷണ സംഘത്തെ വിന്യസിച്ചതായി കാനഡയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ സുരക്ഷാ ബോര്‍ഡ് അറിയിച്ചു.