തിരുവനന്തപുരം:വ്യാജ നിർമിതികളിലൂടെ ഷാഫി പറമ്പിലിനെ വില്ലൻ കഥാപാത്രമാക്കാൻ ശ്രമിക്കുകയാണെന്ന് വി ഡി സതീശൻ.സിപിഐഎം -ബിജെപി ഷാഫിയെ വില്ലനാകാൻ ശ്രമിക്കുന്നു.ഇരുകൂട്ടരും പേടിക്കേണ്ട കഥാപാത്രം തന്നെയാണ് ഷാഫി എന്നും വി ഡി സതീശൻ പറഞ്ഞു.സിപിഐഎമ്മുകാരിൽ ഭൂരിഭാഗം പേരും യുഡിഎഫിന് വോട്ട് ചെയ്യും.വർഗീയ വാദികൾക്ക് നൽകുന്ന താക്കീതായി തെരഞ്ഞെടുപ്പ് മാറ്റണമെന്നും വി ഡി സതീശൻ പറഞ്ഞു.