Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പുലര്‍ച്ചെ മൂന്ന് മുതല്‍ പൂവന്‍കോഴി കൂവുന്നു എന്ന് അയല്‍ക്കാരന്റെ പരാതി, ശല്യമായ കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ ആര്‍ഡിഒ ഉത്തരവ്

Spread the News!

പത്തനംതിട്ട: കോഴിയുടെ കൂവല്‍ ശല്യമായതിനെ തുടര്‍ന്ന് പരാതി നല്‍കി അയല്‍ക്കാരന്‍. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ പറഞ്ഞ് ആര്‍ഡിഒയുടെ ഉത്തരവ്.

രാധാകൃഷ്ണന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചു തറയില്‍ അനില്‍ കുമാറിന്റെ വീടിനു മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തല്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരുടേയും വാദം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്റെ മുകളില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.

പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിട്ടത്.

ഇത്തരം ഒരു സാഹചര്യത്തില്‍ അനില്‍ കുമാറിന്റെ താമസ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്ന് മാറ്റണമെന്നും വീടിന്റെ കിഴക്കുഭാഗത്തായി സ്ഥാപിക്കണമെന്നും ആര്‍ഡിഒ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ നിര്‍ദേശം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!