ഭാവി പ്രതീക്ഷകളുമായി പരീക്ഷാച്ചൂടിലാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. ഈ സാഹചര്യത്തിൽ കുട്ടികളുടെ പരീക്ഷാപ്പേടി ഇല്ലാതാക്കാൻ വിദ്യാഭ്യാസ വകുപ്പ് കൗൺസലിംഗ് അടക്കമുള്ളവ നടപ്പിലാക്കി. സി.ബി.എസ്.ഇ പൊതുപരീക്ഷ ശനിയാഴ്‌ച ആരംഭിച്ചു. സമ്മർദ്ദം ഒഴിവാക്കാൻ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്സ് കൗൺസലിംഗിന്റെ നേതൃത്വത്തിൽ വി ഹെൽപ് ടെലികൗൺസലിംഗ് ആരംഭിച്ചു. 1800-425-2844 എന്ന നമ്പറിൽ വൈകിട്ട് ഏഴുമുതൽ 9 വരെ വിളിക്കാം.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ടെൻഷൻ ഒഴിവാക്കുക , പരീക്ഷയ്ക്ക് വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുക , ആഹാര രീതി, ആവശ്യത്തിന് വ്യായാമം ചെയ്യുക. കൂടാതെ പരീക്ഷ ഹാളിൽ എത്തുമ്പോൾ ചോദ്യം നന്നായി വായിക്കാൻ ശ്രമിക്കുക, നന്നായി അറിയാവുന്ന ചോദ്യം ആദ്യം എഴുതണം, ചോദ്യത്തിന്റെ നമ്പർ ശരിയായി രേഖപ്പെടുത്തണം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആത്മവിശ്വാസം കൂട്ടുന്നതാണ്.
അതേസമയം മാതാപിതാക്കൾ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന രീതി ഒഴിവാക്കണം. ഇത് പരീക്ഷയെക്കുറിച്ചോർത്ത് ഉറക്കം ഇല്ലാതാകും. പരീക്ഷാദിവസം തലകറങ്ങി വീഴുക, ഛർദ്ദിക്കുക, വയറുവേദന, ശരീര വേദന എന്നിവയ്ക്ക് വഴിയൊരുക്കും. പാനിക് അറ്റാക്ക് വരെ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
പരീക്ഷയ്ക്ക് തലേദിവസം കുട്ടികളെ സമ്മർദ്ദത്തിലാഴ്ത്താതെ ശ്രദ്ധിക്കണം.