തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ കല്ലറ പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നിരുന്നാലും കാര്യങ്ങള്‍ പൂര്‍ണ്ണമായി പരിശോധിച്ച ശേഷമായിരിക്കും കല്ലറ പൊളിക്കുക.
പ്രദേശത്തെ സാഹചര്യം പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷുക്കുന്നുണ്ട്. മരണത്തിലെ അസ്വാഭാവികത പുറത്തു കൊണ്ടു വരാന്‍ കല്ലറ പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. എന്നാല്‍ കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന. അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധി ഒരുക്കിയതെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും മകന്‍ സനന്ദനന്‍ പറഞ്ഞു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മക്കളാണെന്നാണ് കുടുംബം പറയുന്നു.
മരണവുമായി ബന്ധപ്പെട്ട് മക്കള്‍ നല്‍കിയ മൊഴികളില്‍ ഉള്‍പ്പെടെ അവ്യക്തയുള്ളതിനാല്‍ അന്വേഷണം വേഗത്തില്‍ ആക്കാന്‍ ആണ് പൊലീസ് തീരുമാനം.