Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇനി എല്ലാ സാമ്പത്തിക ഇടപാടുകളും സുരക്ഷിതമായിരിക്കും; ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Spread the News!

ന്യൂഡല്‍ഹി: ചുറ്റും പല തരത്തിലുള്ള കള്ളന്മാര്‍ ഉള്ള ഈ കാലത്ത് സമ്പത്ത് സുരക്ഷിതമായി ഇരിക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. തട്ടിപ്പിന്റെ പുതിയ വേര്‍ഷനുകള്‍ ഓരോ ദിവസവും തല പൊക്കുമ്പോള്‍ അതില്‍ നിന്നെല്ലാം എങ്ങനെ ഉപയോക്താക്കളെ രക്ഷപ്പെടുത്താം എന്നാണ് പല സാമ്പത്തിക ഇടപാട് ആപ്പുകളും ആഗ്രഹിക്കുന്നതും. ഇതാ അത്തരത്തില്‍ ഒരു ഉപയോക്താവിന്റെ എല്ലാ ഇടപാടുകളും വളരെ സുരക്ഷിതമാക്കാന്‍ സാധിക്കുന്ന പുതിയൊരു ഫീച്ചറാണ് ഫോണ്‍ പേ അവതരിപ്പിച്ചിരിക്കുന്നത്.

ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ ആണ് ഫോണ്‍ പേ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. കൂടാതെ ബില്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.

എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍?

ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ടോക്കണൈസ് ചെയ്ത കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും. കാര്‍ഡുകള്‍ ടോക്കണൈസേഷന്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം നേട്ടങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

അതില്‍ ബിസിനസ് സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുകയോ ഓരോ ഇടപാടിനും ഒരു സിവിവി നമ്പര്‍ നല്‍കുകയോ ചെയ്യേണ്ടതായി വരുന്നില്ല. ഡിവൈസുകളുമായി ബന്ധിപ്പിച്ച ടോക്കണൈസ് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കാര്‍ഡുകളിലൂടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് തടയാന്‍ സഹായിക്കും. മാത്രമല്ല ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!