Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അതിദാരുണം; ഇടുക്കി മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി

Spread the News!

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്ക് നിസാര പരിക്കുകൾ ഉണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം ദേശീയപാതയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി ചാത്തൻപാറയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ നെടുംപറമ്പ് ഞാറക്കാട്ടുവിള സ്വദേശി ശ്യാംകുമാർ (27) ആണ് മരിച്ചത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!