Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

10,000 കോടി തന്നാലും തമിഴ്നാട്ടിൽ ദേശീയ വിദ്യാഭ്യാനയം നടപ്പാക്കില്ലെന്ന് കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

Spread the News!

ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകിയാലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാകില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതിലുണ്ടെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഷയേയും ഞങ്ങൾ എതിർക്കുന്നില്ല. പക്ഷെ അത് അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു.  വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും – സ്റ്റാലിൻ പറഞ്ഞു.

പട്ടികജാതി/ പട്ടികവർഗ, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകിയിരുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പുറമെ മൂന്ന് അഞ്ച് എട്ട് ക്ലാസുകൾക്ക് പൊതുപരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻഇപി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്നാട്ടിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമർശം. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് നൽകി വരുന്ന 2000 കോടി രൂപ തടഞ്ഞുവെക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!