Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കും; തരൂരിന്റെ സേവനം പാർട്ടിക്ക് ആവശ്യമാണെന്ന് കെ മുരളീധരൻ

Spread the News!

തിരുവനന്തപുരം: ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. ആരും പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ല. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി വിട്ടു പോകരുത്. ശശി തരൂര്‍ ഇതുവരെ പരിധി വിട്ടിട്ടൊന്നുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ല.

പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ പറയുന്നു. അന്താരാഷ്ട്ര വിഷയങ്ങളിൽ ശശി തരൂരിന് മികച്ച രീതിയിൽ സംസാരിക്കാൻ അറിയാം. യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ടെന്ന് കെ മുരളീധരൻ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!