Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വനിത ദിനത്തിൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വനിതകൾ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

Spread the News!

ന്യൂഡല്‍ഹി: വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കും.

വിവിധ മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തില്‍ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്നേ ദിവസം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുമെന്ന് മോദി പറഞ്ഞു.

രാജ്യത്ത് ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ ആരോഗ്യമുള്ള രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എട്ടുപേരില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയുണ്ടെന്നും കഴിഞ്ഞ കുറച്ചുവര്‍ഷമായി അവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു. കുട്ടികളില്‍ അത് നാലിരട്ടിയായി വര്‍ധിച്ചുവെന്നതാണ് ആശങ്കജനകമായ കാര്യം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!