Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ശിവരാത്രി വ്രതം നോല്‍ക്കുന്നവരാണോ നിങ്ങള്‍? ഇതാ ഈ സമയം കഴിക്കാവുന്ന നാലു വിഭവങ്ങളില്‍ ഒന്ന് ‘അസ്ത്രം’ തയ്യാറാക്കാം

Spread the News!

ശിവരാത്രി വ്രതം നോല്‍ക്കുന്നവര്‍ക്ക് കഴിക്കാവുന്ന നാലു വിഭവങ്ങളില്‍ ഒന്നാണ് അസ്ത്രം. കൂടുതലായി നല്ല ചൂട് കഞ്ഞിയുടെ കൂടെയാണ് അസ്ത്രം കഴിക്കുന്നത്. സ്വാദിനോടൊപ്പം ആരോഗ്യത്തിനും അസ്ത്രം വളരെ ഗുണം ചെയ്യുന്നു.

ആവശ്യമുള്ള ചേരുവകള്‍:

ചേന – 100 ഗ്രാം
കാച്ചില്‍- 100 ഗ്രാം
ചേമ്പ്- 100 ഗ്രാം
കൂര്‍ക്ക- 100 ഗ്രാം
നനകിഴങ്ങ് – 100 ഗ്രാം
നേന്ത്ര കായ- 100 ഗ്രാം
നാളികേരം- ഒന്ന്
ജീരകം- അര ടീസ്പൂണ്‍,
പച്ചമുളക്- 8 എണ്ണം
പുളി പിഴിഞ്ഞത്- 2 സ്പൂണ്‍
വെളിച്ചെണ്ണ-10 മില്ലി
കടുക്- ഒരു സ്പൂണ്‍
കറിവേപ്പില- കുറച്ച്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
അധികം പുളിക്കാത്ത മോര്- 100 എംഎല്‍

തയ്യാറാക്കുന്ന വിധം:

ചേന, കാച്ചില്‍, ചേമ്പ്, കൂര്‍ക്ക, നനകിഴങ്ങ്, നേന്ത്ര കായ തോല്‍കളഞ്ഞ് അല്‍പം വലിയ കഷ്ണങ്ങളായി മുറിക്കുക. ഇവ മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു തുടങ്ങുമ്പോള്‍ ഉപ്പ്, പുളി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു വേവിക്കുക. നാളികേരം, ജീരകം, പച്ചമുളക് അരച്ച് വെന്ത അസ്ത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കുക. അടുപ്പിന്‍ നിന്നിറക്കി മോരും കടുകു താളിച്ചതും കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!