Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കഴുകാനുള്ള തുണി ഇടുന്ന ലോണ്‍ട്രി ബാസ്‌കറ്റിലുള്ള ദ്വാരങ്ങള്‍ എന്തിനാണെന്ന് അറിയോ? ഇതാ ഇതുവരെ ആരും ശ്രദ്ധിച്ചിട്ടില്ലാത്ത കാര്യം

Spread the News!

മുഷിഞ്ഞു മാറിയ തുണി നിങ്ങള്‍ എവിടെ ഇടും? മുറിയുടെ ഏതെങ്കിലും മൂലയില്‍ വെച്ചിരിക്കുന്ന ലോണ്‍ട്രി ബാസ്‌കറ്റ് അതിനു വേണ്ടിയുള്ളതായിരിക്കും. എന്നാല്‍ ലോണ്‍ട്രി ബാസ്‌കറ്റിലുള്ള ദ്വാരങ്ങള്‍ എന്തിനാണെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇതാ ഇനി ഈ കാര്യം അറിഞ്ഞോളൂ.

ചില വീടുകളില്‍ കസേരകളിലോ തുണി സ്റ്റാന്റിലോ ആയിരിക്കും കഴുകാനുള്ള മുഷിഞ്ഞ വസ്ത്രങ്ങള്‍ ഇട്ടുവയ്ക്കുക. എന്നാല്‍ ഒട്ടുമിക്ക വീടുകളിലും വലിയ പൊക്കമുള്ള ബാസ്‌കറ്റിലായിരിക്കും അഴുക്കുള്ള തുണികള്‍ മാറ്റിയിടുക. ഈ ബാസ്‌കറ്റുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും, ഇവയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. എന്തിനായിരിക്കും ലോണ്‍ട്രി ബാസ്‌കറ്റുകളില്‍ നിറയെ ദ്വാരങ്ങള്‍ നല്‍കിയിരിക്കുന്നത്?

‘ലോണ്‍ട്രി ലവ്: ഫൈണ്ടിംഗ് ജോയ് ഇന്‍ എ കോമണ്‍ ചോര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാര്‍ഡ്സണ്‍ ഭാരവുമായാണ് ലോണ്‍ട്രി ബാസ്‌കറ്റിലെ ദ്വാരങ്ങളെ ബന്ധപ്പെടുത്തുന്നത്. ബാസ്‌കറ്റില്‍ നിറയെ ദ്വാരങ്ങളുണ്ടെങ്കില്‍ ഭാരം കുറവ് അനുഭവപ്പെടുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പണ്ടുകാലങ്ങളില്‍ ഈറ്റയും മുളയുമൊക്ക കൊണ്ടായിരുന്നു കുട്ടകള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ എല്ലാവരും പ്‌ളാസ്റ്റിക്കിലേയ്ക്ക് മാറി. നിറയെ തുണികള്‍ ഇട്ടുവയ്ക്കുന്നതിനാല്‍ ഭാരം അനുഭവപ്പെടാതിരിക്കാനാണ് ലോണ്‍ട്രി ബാസ്‌കറ്റില്‍ ദ്വാരമുള്ളത്.

മാത്രമല്ല മുഷിഞ്ഞ തുണികളിലെ ദുര്‍ഗന്ധം അകറ്റാനും ബാസ്‌കറ്റിലെ ദ്വാരങ്ങള്‍ സഹായിക്കുന്നു. മുഷിഞ്ഞ തുണികള്‍ കൃത്യസമയത്ത് കഴുകാന്‍ സാധിക്കാതെ കുമിഞ്ഞ് കൂടുമ്പോള്‍ ദുര്‍ഗന്ധം വര്‍ദ്ധിക്കുന്നതിന് കാരണമാകും. ഇത്തരം തുണികള്‍ ഇട്ടുവയ്ക്കുന്ന ബാസ്‌കറ്റില്‍ ദ്വാരമില്ലെങ്കില്‍ അടച്ചുവയ്ക്കുമ്പോള്‍ ദുര്‍ഗന്ധം കൂടും. എന്നാല്‍ ബാസ്‌കറ്റില്‍ ദ്വാരങ്ങളുണ്ടെങ്കില്‍ ഈ പ്രശ്നം അകറ്റാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!