ചർമ്മകാന്തിക്കും ആരോഗ്യ സംരക്ഷണത്തിനും ഇനി പരസ്യത്തിൽ കാണുന്നതെന്നും ഉപയോഗിക്കേണ്ടി വരില്ല. ഈ ഒരൊറ്റ കഷ്‌ണം ബീറ്റ്‌റൂട്ട് മതി. ഇത്തരം പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നത് അലർജി പോലുള്ളവയിൽ നിന്ന് അകറ്റി നിർത്തും. ഈ ഫേസ്‌പാക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് – ചെറിയ കഷ്‌ണം
ബീറ്റ്‌റൂട്ട് – ചെറിയ കഷ്‌ണം
പാൽപ്പൊടി – 1 ടേബിൾസ്‌പൂൺ
തൈര് – 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും വേവിച്ച് അരച്ചെടുക്കുക. ഇതിലേക്ക് പാൽപ്പൊടി, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഫേസ്‌പാക്കിന്റെ രൂപത്തിലാക്കണം. 10 മിനിട്ട് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം:
കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ വളരെ നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.
ബീറ്റ്‌റൂട്ട് ഡീടോക്സി ഡ്രിങ്ക് ഉണ്ടാകുന്ന വിധം:
ആവശ്യത്തിന് 2 ബീറ്റ്റൂട്ട് ഒപ്പം 4 നെല്ലയ്ക ഒപ്പം ഒരു കഷ്ണം ഇഞ്ചി, കൂടാതെ ഒരു നാരങ്ങാ നീരും ചേർത്ത് നന്നായി മിക്‌സിയിൽ അടിച്ചെടുക്കുക. ഇത് ആഴ്‌ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.