Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഒരു മില്യൺ ദിര്‍ഹം സഹായം; ദുബായ് കെയേഴ്‌സിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ലുലു

Spread the News!

ദുബായ് കെയേഴ്‌സ് ആഗോളതലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യൺ ദിര്‍ഹത്തിന്റെ സഹായം ദുബായ് കെയേഴ്‌സ് സി ഇ ഒ താരിഖ് അല്‍ ഗുര്‍ഗിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൈമാറി. വിശുദ്ധ മാസത്തില്‍ ദുബായ് കെയേഴ്‌സിന് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമുള്ള സേവനത്തിന് നല്‍കുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി.

നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വളര്‍ച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബായ് കെയേഴ്‌സ് സി ഇ ഒ താരിഖ് അല്‍ ഗുര്‍ഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന പദ്ധതിയാണ് ദുബായ് കെയേഴ്‌സ്. 60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേര്‍ക്ക് ദുബായ് കെയേഴ്‌സിന്റെ സഹായമെത്തുന്നുണ്ട്.

വികസ്വര രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സാനിറ്റേഷന്‍- ശുചിത്വ സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനുള്ള ദുബായ് കെയേഴ്‌സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദുബായ് കെയേഴ്‌സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ ക്യാംപെയ്‌നുകളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!