Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കുടുംബ ജീവിതത്തിൽ സന്തോഷം കൂടും, തൊഴിൽ രംഗത്തെ മ്ലാനത മാറും മുൻകോപം നിയന്ത്രിക്കേണ്ടതുണ്ട് അലസതയും മടിയും കൂടും അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും ബന്ധുക്കള്‍ ശത്രുക്കളാകും ഇതിൽ നിങ്ങളുണ്ടോ?

Spread the News!

അശ്വതി: ഇഷ്ടവസ്തുക്കൾ അനുഭവിക്കാൻ യോഗമുണ്ടാകും. പരീക്ഷണങ്ങളിൽ വിജയിക്കും. കലഹങ്ങൾ ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം. വിദേശജോലികൾക്ക് കളമൊരുങ്ങും. പ്രണയബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

ഭരണി: ഊഹക്കച്ചവടത്തിൽ വിജയിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അവസരങ്ങൾ കൂടും. എല്ലാരംഗത്തും അഭിവൃദ്ധി, കുടുംബസുഖം, സഹോദര സഹായം. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.

കാര്‍ത്തിക: ആവശ്യപ്പെട്ട സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കും. വിദ്യാർത്ഥികൾക്ക് മികച്ച സമയമാണ്. വിദേശ ബന്ധങ്ങള്‍ ഗുണകരം, കല വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിജയം. ആരോഗ്യ ‍കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.

രോഹിണി: എത്ര ശ്രമിച്ചാലും കുടുംബ വഴക്കുകൾ തീരില്ല. മുൻകോപം നിയന്ത്രിക്കേണ്ടതുണ്ട്. കലഹ സന്ദർഭങ്ങളെ ഒഴിവാക്കണം. അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും. മോശം കൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.

മകയിരം: ബിസിനസ് ഇടപാടുകളിൽ വിദഗ്ദ്ധോപദേശം തേടുന്നത് പ്രയോജനകരമാവും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ക്ലേശിക്കും. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.

തിരുവാതിര: ബന്ധുക്കളുടെ ഉപകാര സ്മരണയില്ലായ്മ വേദനിപ്പിക്കും. പിതാവിന്റെയും സ്വന്തവും ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത.

പുണര്‍തം: ഇഷ്ടപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ ക്ലേശിക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാവാനിടയുണ്ട്. മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള്‍ ശത്രുക്കളാകും.

പൂയം: ലക്ഷ്യം നേടാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. തടസങ്ങൾ മനസിനെ പിറകോട്ട് വലിക്കാം. ജ്ഞാനവും ഇച്ഛയും ക്രിയയും ഏകോപിപ്പിക്കേണ്ട സന്ദർഭമാണ്. എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.

ആയില്യം: ആർഭാട ചെലവുകൾ ഒഴിവാക്കുന്നതാണ് ബുദ്ധി. അവിവാഹിതർക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ അല്പം കൂടി കാത്തിരിക്കണം. കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ ‍ സമാധാനക്കുറവ്.

മകം: സമഭാവനയോടെയുള്ള പെരുമാറ്റം ആദരിക്കപ്പെടും. നവീന പദ്ധതികൾ ആസൂത്രണം ചെയ്യും. ആരോഗ്യ പ്രശ്നങ്ങൾ കുറയാം. ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം.

പൂരം: ദീർഘദൂര യാത്രകൾ വേണ്ടി വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് ന്യായമായ ജോലിയോ വരുമാന മാർഗമോ സിദ്ധിക്കും. പുതിയ മന്ത്രോപാസന വേണ്ടി വരും. പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, ധനാഭിവൃദ്ധി.

ഉത്രം: വിവരസാങ്കേതിക വിദ്യയിൽ നേട്ടങ്ങൾ കൈവരും. തീരുമാനങ്ങൾ ആലോചിച്ച് കൈക്കൊള്ളണം. തൊഴിൽപരമായ വിദേശയാത്രക്ക് ഉചിത സന്ദർഭമാണ്. മക്കളുടെ പഠനച്ചെലവിന് തുക കണ്ടെത്തും. ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സ്ത്രീ ഗുണം.

അത്തം: കർമ്മമേഖലയിൽ ഉണർവ് പ്രത്യക്ഷമാകും. വീടോ തൊഴിൽ സ്ഥാപനമോ നവീകരിക്കും. ബന്ധുക്കളെ സന്ദർശിക്കാനും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും അവസരമുണ്ടാകും. കുടുബസുഖം, വിവാഹബന്ധം വഴി ഉയര്‍ച്ച, ധനനേട്ടം എന്നിവ കാണുന്നു.

ചിത്തിര: ഉപരിവിദ്യാഭ്യാസം ചെയ്യുന്നവർക്ക് തൊഴിൽ വാഗ്ദാനങ്ങൾ കരഗതമാകും. കരാർ ജോലികൾ പുതുക്കി കിട്ടാം. വിദേശത്തുള്ളവർക്ക് പുതിയ തൊഴിൽ സാഹചര്യങ്ങൾ ഗുണം ചെയ്യും. വിശിഷ്ട വസ്ത്രാഭരണ ഭക്ഷണ സുഖം കിട്ടും. സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും, കുടുബസുഖം.

ചോതി: ഉദ്യോഗസ്ഥർക്ക് സ്വന്തം വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം. കുടുംബ സ്വത്തിന്മേലുള്ള തർക്കം ഒരുവിധം പറഞ്ഞുതീരും. ജീവിത ശൈലീ രോഗങ്ങൾ കുറയുന്നത് ആശ്വാസമേകും. അലസത വിട്ടൊഴിയും. പൊതുരംഗത്ത്‌ നേട്ടം. സഹോദര ഗുണം, യാത്രയില്‍ നേട്ടം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി.

വിശാഖം: പുണ്യകർമ്മങ്ങളിൽ ഭാഗമാകും. യാത്രകൾ സുഖകരമാകും. പുതിയ വാഹനം വാങ്ങും. മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പാ സൗകര്യം പ്രയോജനപ്പെടുത്തും. സ്ത്രീകള്‍ മുഖേനെ നേട്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.

അനിഴം: സംഘടനാ പ്രവർത്തനങ്ങളിൽ എതിർപ്പുകൾ നേരിടേണ്ടി വരാം. കടം വാങ്ങാൻ പ്രവണതയേറും. തൊഴിലിടത്തിൽ പ്രതിസന്ധികൾ വരാം. വിവാഹ ജീവിതത്തില്‍ കല്ലുകടി, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

കേട്ട: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ക്ലേശങ്ങൾ അനുഭവപ്പെടാം. ആലസ്യം വർദ്ധിക്കും. സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും.

മൂലം: സർക്കാർ തലത്തിൽ ഉള്ള കാര്യങ്ങൾ പ്രാവർത്തികമാവാൻ അലച്ചിലേറും. കുടുംബത്തിൽ നയത്തോടെയും ചാതുര്യത്തോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണ്. ആരോഗ്യരക്ഷയിൽ ജാഗ്രത തുടരണം. പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം.

പൂരാടം: ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും. ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖവും സമാധാനവും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രാടം: തർക്കം – കലഹം – വ്യവഹാരം എന്നിവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും അഭികാമ്യം. എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റി വയ്ക്കുക, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം ഒഴിവാക്കുക. കൊടുക്കൽ – വാങ്ങലുകളിൽ അതീവ ശ്രദ്ധ വേണം.

തിരുവോണം: ക്ഷമയോടെയും ലക്ഷ്യബോധത്തോടെയും പ്രവൃത്തികളിൽ മുഴുകേണ്ട സന്ദർഭമാണ്. സൗഹൃദങ്ങൾ എല്ലാം തന്നെ ഗുണം ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും.

അവിട്ടം: പ്രൊഫഷണലുകൾ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഗൃഹനിർമ്മാണം മന്ദഗതിയിലാവും. ധനപരമായി സമ്മർദ്ദങ്ങൾ ഉയർന്നേക്കാം. ആരോഗ്യകാര്യത്തിൽ ജാഗ്രത കുറയ്ക്കരുത്. തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ അകപ്പെടാതെ നോക്കണം.

ചതയം: വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാവും അഭികാമ്യം. ആദരണീയ വ്യക്തികളുടെ പിന്തുണ നേടും. പ്രവർത്തനമേഖല ലാഭകരമാവും. കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

പൂരുരുട്ടാതി: സ്വന്തം തൊഴിലിൽ വളർച്ചയുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിന് അനുകൂല സമയം. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങും. കുടുംബ സമേതം വിനോദയാത്രകൾ നടത്താൻ സാഹചര്യം ഒരുങ്ങും. ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത.

ഉത്തൃട്ടാതി: കടമകൾ ഭംഗിയായി നിറവേറ്റും. തൊഴിലിടത്തിൽ അംഗീകാരം കൈവരും. നൂതന സംരംഭങ്ങൾ തുടങ്ങാനുള്ള പര്യാലോചനകൾ പുരോഗമിക്കും. ദാമ്പത്യ പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി പരിഹരിക്കും. ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ.

രേവതി: കുടുംബ ജീവിതത്തിൽ സന്തോഷം കൂടും. തൊഴിൽ രംഗത്തെ മ്ലാനത മാറും. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കും. എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം. പ്രസന്നതയോടെ കാര്യങ്ങളെ നേരിടും, വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് നല്ല സമയം തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!