തിരുവനന്തപുരം: കോൺഗ്രസിന് തന്നെ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ടെന്ന് പറഞ്ഞ ശശി തരൂർ എംപിക്ക് പിന്തുണയുമായി സിപിഐഎം. കോൺഗ്രസിനെക്കുറിച്ച് ശശി തരൂർ പറഞ്ഞത് ശരിയെന്നും കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
കോൺഗ്രസിനെക്കുറിച്ച് എൽഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് ശശി തരൂരും ചൂണ്ടിക്കാണിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശശി തരൂരിനെ വിലകുറച്ച് കാണേണ്ട കാര്യമില്ല. തരൂരിന് എതിരെ കോൺഗ്രസ് നടപടി എടുക്കുമോ എന്നതിൽ സിപിഐഎം അഭിപ്രായം പറയേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശശി തരൂരിന്റെ അഭിമുഖം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് നല്‍കിയതാണെന്നാണ് മനസിലാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതു വിവാദമാക്കാനോ, അതുമായി ബന്ധപ്പെട്ട പ്രതികരണത്തോ താനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയില്‍ നിന്നും വിട്ടു വന്ന സമയത്ത് തരൂരിനോട്, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.