Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചരണം അവസാനിപ്പിച്ച് കേരളത്തോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ സുരേന്ദ്രന്‍

Spread the News!

കോഴിക്കോട്: മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ദേശീയ പാതയുടെ കാര്യത്തിൽ അടക്കം തന്‍റെ തല, തന്‍റെ മരുമകൻ എന്ന സമീപനം ആണ്‌ മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വികസനത്തിന്‌ കൂടുതൽ സഹായം കേരളത്തിന്‌ കിട്ടണം. അത് ചോദിക്കുന്നതിൽ തെറ്റില്ല.അതിനു പകരം കേരളത്തെ ഞെക്കി പിഴിയുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചരണം അവസാനിപ്പിച്ച് കേരളത്തോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയം മറക്കാൻ കേന്ദ്രത്തെ പഴിചാരുകയാണ്. ആശകളുടെ സേവന വേതനത്തിൽ പച്ചക്കള്ളം പറയുന്നു. ആശ വർക്കർമാരുമായി ഒരു ചർച്ചക്കും മുഖ്യ മന്ത്രി തയ്യാറാകുന്നില്ല.

കേന്ദ്രം നൽകാനുള്ളതെല്ലാം നൽകുന്നുണ്ട്. കേരളത്തിലെ പ്രതിപക്ഷവും നിർഭാഗ്യവശാൽ സംസ്ഥാന സർക്കാരിന്‍റെ പ്രചരണം ഏറ്റു പിടിച്ചു. ജെ പി നദ്ദ എല്ലാത്തിലും മറുപടി നൽകി. കണക്കുകൾ ഹാജരാക്കുന്നതിൽ കേരളം വീഴ്ച വരുത്തി.ഭരണം നടത്താൻ കഴിയില്ല എന്ന് ദുരഭിമാനം വെടിഞ്ഞു തുറന്നു പറയാൻ പിണറായി തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അടക്കം കേരള സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു. ആശാവർക്കർമാരുടെ സമരം ചർച്ചയായില്ല.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!