Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എറണാകുളത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പോലീസ് പിടിയിൽ

Spread the News!

കൊച്ചി: എറണാകുളത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ഒന്നേകാൽ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിൽ പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

മുർഷിദാബാദിൽ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതികളിൽ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച പ്രത്യേക ത്രാസും പൊലീസ് കണ്ടെടുത്തു.

പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർക്ക് ഇവിടെ സഹായം നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ് ഐ സതീഷ് കുമാർ, എ എസ് ഐ മാരായ കെ.എസ് ഷാനവാസ്, ജിയോ, സീനിയർ സി പി ഒ മാരായ കെ.ബി ഫാബിൻ, റ്റി.എ കിഷോർ, സിപിഒ മാരായ കെ.എച്ച് സജിത്ത്, വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!