Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വൈറ്റില ആര്‍മി ഫ്ലാറ്റ് പൊളിക്കൽ; പ്രതിനിധികള്‍ ഇന്ന് സ്ഥലം സന്ദർശിക്കും

Spread the News!

കൊച്ചി വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് പൊളിക്കുക മരട് മാതൃകയില്‍.മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്പനി പ്രതിനിധികൾ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. പൊളിക്കുന്നതിനു മുന്‍പ് ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് മാറി താമസിക്കുന്നതിനായി വാടകയായി നല്‍കേണ്ട തുക ഉടന്‍ തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.

വൈറ്റില ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മിക്കുന്നതിനായി 175 കോടി രൂപ ചെലവ് വരുമെന്നാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാല്‍ പൊളിക്കുന്നതിനു മുന്‍പ് ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് മാറി താമസിക്കുന്നതിനായി വാടകയായി നല്‍കേണ്ട തുക സംബന്ധിച്ച കാര്യത്തില്‍ AWHO വ്യക്തത വരുത്തിയിട്ടില്ല.നിലവില്‍ പിഡബ്ല്യുഡി നല്‍കിയ എസ്റ്റിമേറ്റ് അനുസരിച്ച് പുനര്‍നിര്‍മ്മാണത്തിനായി 168 കോടി രൂപയും പൊളിക്കലിനായി 10 കോടി രൂപയും ചെലവ് വരും. ഈ സാഹചര്യത്തില്‍ വാടകത്തുക ആര് നല്‍കും എന്നതാണ് നിലവിലെ പ്രതിസന്ധി.

.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!