Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഫെബ്രുവരി മാസത്തിൽ 19,​879 യൂണിറ്റുകൾ വിറ്റഴിച്ച് വാഗൺ ആർ രണ്ടാംസ്ഥാനത്ത്; 21,​461 യൂണിറ്റ് വിറ്റഴിച്ച് എസ്‌യുവി ഫ്രോങ്ക്‌സ് ആണ് മുന്നിൽ, മൂന്നാം സ്ഥാനത്ത് ഹ്യൂണ്ടായുടെ ക്രേറ്റ

Spread the News!

ബജറ്റ് ഫ്രണ്ട്‌ലി വാഹന സ്രെണിയിൽ ഇന്ത്യൻ റോ‌ഡുകളിൽ സജീവ സാന്നിദ്ധ്യമായ ടോൾബോയ്‌ ഹാച്ച്‌‌ബാക്ക് കാറാണ് വാഗൺ ആർ. ഇതുവരെ 33 ലക്ഷത്തോളം കാറുകളാണ് വിറ്റുപോയത്. ഫെബ്രുവരി മാസത്തിൽ മാത്രം 19,​879 യൂണിറ്റുകൾ വിറ്റഴിച്ചു.

എന്നാൽ ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിൽപന നേടിയത് സബ്‌കോംപാക്‌ട് എസ്‌യുവി ഫ്രോങ്ക്‌സ് ആണ്. 21,​461 യൂണിറ്റ്. ജനുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഫ്രോങ്ക്‌സ് 15,192 യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയത്. ആ സമയം വാഗൺ ആർ ആകട്ടെ 24078 യൂണിറ്റാണ് വിൽപന നടന്നത്.

ഫെബ്രുവരിയിൽ വിപണി പിടിച്ച കാറുകളിൽ മൂന്നാം സ്ഥാനത്ത് ഹ്യൂണ്ടായുടെ ക്രേറ്റയാണ്. 16317 യൂണിറ്റുകൾ. അതിനുശേഷമാണ് മാരുതിയുടെ മറ്റൊരു വമ്പനായ സ്വിഫ്‌റ്റിന്റെ സ്ഥാനം.16269 യൂണിറ്റുകളാണ് സ്വിഫ്‌റ്റ് വിൽപന നടന്നത്.

സിഎൻജി മോഡലിന് 33.48 ലിറ്ററാണ് കമ്പനി പറയുന്ന മൈലേജ്. പ്രധാനമായും എൽഎക്‌സ്‌ഐ, വിഎക്‌സ്‌ഐ, ഇസഡ്‌എക്‌സ്‌ഐ, ഇസഡ്‌എക്‌സ് പ്ളസ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ ലഭിക്കുന്ന വാഗൺ ആറിന് ഷോറൂംവില 5.64 ലക്ഷം മുതൽ 8.84 ലക്ഷം വരെയാണ്.

വാഗൺ ആർ എൽഎക്സ്‌ഐ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ 998സിസി എഞ്ചിനാണ്. 66 ബിഎച്ച്പി പവറുള്ള ബേസ് മോഡലിന് 24.35 കിലോമീറ്റർ മൈലേജുണ്ട്. വാഗൺ ആർ ഇസഡ്എക്സ്‌ഐ 1.2 ലിറ്റർ പെട്രോൾ എഞ്ചിന് 6.38 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം പ്രൈസ്.

1197സിസിയിൽ 89ബിഎച്ച്പി പവറുള്ള മോഡലിന് 23.56 കിലോമീറ്ററാണ് മൈലേജ്. അതേസമയം 998സിസി 1.0ലിറ്റർ സിഎൻജി മോഡലിന് 6.55 ലക്ഷം ആണ് വില. 34.05 കിലോമീറ്റർ മികച്ച മൈലേജും ലഭിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഈ കാറിൽ സുരക്ഷ ഉറപ്പാക്കാൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!