Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കളമശേരി ഗവ. പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്ന് കെ സുധാകരന്‍

Spread the News!

കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണെന്ന് കെ സുധാകരന്‍ ചോദിച്ചു. വിദ്യാര്‍ത്ഥിയെന്ന് വിശേഷിപ്പിക്കപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയില്ല. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്നും കര്‍ശനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും പരിശോധന നടക്കണം. പരിശോധന നടക്കുമെന്ന ഭയപ്പാടിലെങ്കിലും കുട്ടികള്‍ മാറണം എന്നുതന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പക്ഷേ ആരോടാണ് പറയേണ്ടത്? ഏത് മന്ത്രിയോടാണ് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അവരൊക്കെ കഞ്ചാവും കള്ളും വില്‍പ്പന നടത്താന്‍ പ്രതിബദ്ധരാണ്. കള്ള് ഷാപ്പ് വര്‍ധിപ്പിക്കുക, കഞ്ചാവ് കൂടുതല്‍ വില്‍പന നടത്തുക, വരുമാനമുണ്ടാക്കുക, എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ അവരെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍ വിശദമാക്കി.

അതേസമയം, സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് ആരോപണം. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നു. പൊലീസ് പിടികൂടിയത് ആരെന്ന് എല്ലാവര്‍ക്കും അറിയാം. അത് തള്ളിക്കളഞ്ഞ് കെഎസ്‌യു എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!