Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മലപ്പുറം മഞ്ചേരിയിൽ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ; പരിശോധനയിൽ പിടികൂടിയത് 10 ഗ്രാമിലധികം ഹെറോയിൻ

Spread the News!

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയിൽ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

പരിശോധനക്കിടെ സംശയം തോന്നി യുവാവിനെ എക്സൈസ് തടയുകയായിരുന്നു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലായത്.

മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ.വിജയൻ, പ്രദീപ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്.കെ, സച്ചിൻദാസ്.വി, വിനിൽ കുമാർ.എം, ജിഷിൽ നായർ, അക്ഷയ്.സി.ടി, ഷബീർ അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

അതിനിടെ പെരുമ്പാവൂരിൽ 9 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെരിഫുൾ ഇസ്ലാം(27) അറസ്റ്റിലായി. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!