മട്ടനോളം ബിരിയാണിയില്‍ കേമന്‍ വേറെ ഇല്ലെന്നാണോ നിങ്ങളുടെ അഭിപ്രായം? ഇതാ അടിപൊളി മട്ടന്‍ ബിരിയാണിക്ക് ഇനി കടയിലേക്ക് ഓടേണ്ട. വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ആവശ്യമുള്ള ചേരുവകള്‍:
മട്ടന്‍ ദം ബിരിയാണി
മട്ടണ്‍ – 1 കിലോഗ്രാം
ബസ്മതി റൈസ് -1 കിലോഗ്രാം
ഏലക്ക ,പട്ട,ഗ്രാമ്പൂ ,നല്ല ജീരകം – 10 ഗ്രാം
വെളുത്തുള്ളി ,ഇഞ്ചി – 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 4
ഉള്ളി വറുത്തത് – 50 ഗ്രാം
പുതീന – 1 കെട്ട്
മല്ലിയില -1 കെട്ട്
തൈര് – 1/4 കപ്പ്
ചെറു നാരങ്ങ – 2
നെയ്യ്
മുളക് പൊടി
മഞ്ഞള്‍ പൊടി
മല്ലി പൊടി
ഓയില്‍
ഉണ്ടാക്കുന്ന വിധം
മട്ടണ്‍ വൃത്തിയാക്കി കഴുകി വെള്ളം വാലാന്‍ വെക്കുക. ഇഞ്ചി ,വെളുത്തുള്ളി ചതച്ചു വെക്കുക. ഉള്ളി ക്രിസ്പായി വറുത്തു വെക്കുക. ഒരു കുക്കറില്‍ വാര്‍ത് വെച്ച മട്ടണ്‍, 2 സവാള, 1 ടീസ്പൂണ്‍ ഉപ്പ് ,1/2മുളക് പൊടി, 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1/2 ടീസ്പൂണ്‍ മല്ലി പൊടി,1 ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് തിരുമ്മി വെള്ളം ചേര്‍ക്കാതെ 80 ശതമാനം വേവിക്കുക.
വേവിച്ചെടുത്ത മട്ടണില്‍ വറുത്തു വെച്ച ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ച മുളക്, തൈരും, പുതീന, മല്ലിയില, 1 തക്കാളി, ഏലക്ക, പട്ട, നല്ല ജീരകം, ഗ്രാമ്പൂ, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്തു 1/2 മണിക്കൂര്‍ വെക്കുക. ഉള്ളി വറുത്ത നെയ്യും ഇതില്‍ ചേര്‍ക്കേണം.
ശേഷം അരി, ഉപ്പിട്ട്, മുക്കാല്‍ വേവില്‍ വേവിക്കുക. അരിയിടുമ്പോള്‍ ഓയില്‍, നാരങ്ങ നീര് ചേര്‍ക്കാം. ഒരു വലിയ പാത്രത്തില്‍ മാറ്റിവെച്ച മസാല ഒഴിക്കുക. ഇതിനു മുകളില്‍ വേവിച്ച അരിയും, പാലില്‍ ചേര്‍ത്ത കുങ്കുമപൂവ്, ഗരം മസാല എന്നിവ വിതറുക. പാത്രം അലൂമിനിയം ഫൊഇല്‍ വെച്ച് കവര്‍ ചെയ്തു മുകളില്‍ മൂടി വെച്ച് 15 മിനുട്ട് ദമ്മിടുക തീയില്‍ ( ചെറിയ).
ശേഷം തീ അണച്ച് 15 മിനുട്ട് മൂടി തുറക്കാതെ വെക്കുക. ശേഷം ബിരിയാണി ഇളക്കി ചേര്‍ത്ത് സെര്‍വ് ചെയ്യാം.