Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മലപ്പുറത്ത് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; എട്ടു പേര്‍ കസ്റ്റഡിയില്‍

Spread the News!

മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. എടക്കരയിലെ മുഹമ്മദ് കബീറിന്റെ കടയില്‍ നിന്നാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എട്ടു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ആനക്കൊമ്പുകള്‍ വാങ്ങാനും വില്‍ക്കാനുമെത്തിയവരാണ് പിടിയിലായത്.

വാണിയംപുഴ വനം വകുപ്പ് അധികൃതരുടെ കൈവശമുള്ള കൊമ്പുകള്‍ കരുളായി റെയ്ഞ്ച് ഓഫിസര്‍ക്ക് കൈമാറി. കൊമ്പുകള്‍ കരുളായി മേഖലയില്‍ നിന്നു വാങ്ങിയതെന്നാണ് പ്രതിയായ കബീര്‍ മൊഴി നല്‍കിയത്.

റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!