മലപ്പുറം:നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ ചേലക്കരയിലും പാലക്കാടും ഡിഎംകെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് പി വി അൻവർ.പാലക്കാട് മിൻഹാജും ചേലക്കരയിൽ എൻ കെ സുധീറുമാണ് മത്സരിക്കുന്നതെന്ന് അൻവർ പറഞ്ഞു.കൂടാതെ പി സരിനെ പരിഹസിച്ചു. സരിന് പത്തുകൊല്ലത്തെ കോൺഗ്രസ് സംസ്കാരം മാത്രമേ ഉള്ളു എന്നും പി വി അൻവർ പറഞ്ഞു.