പാലക്കാട്:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ചു ഡോ പി സരിൻ.പാർട്ടിയെ ദുബലപ്പെടുത്തി.അധ:പതനത്തിന് കാരണം പ്രതിപക്ഷ നേതാവാണ്.വി ഡി സതീശൻ പ്രതിപക്ഷ നേതാവ് ആയത് അട്ടിമറിയിലൂടെയാണ്.പാലക്കാട് ഉപതെരെഞ്ഞെടുപ്പിന് വഴിവെച്ചത് പ്രതിപക്ഷ നേതാവ് വരുത്തിയ നീക്കം.വടകരയിൽ ഷാഫിയെ സ്‌ഥാനാർഥിയാക്കിയത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ്.താനാണ് എല്ലാമെന്നാണ് ധാരണ. പാർട്ടി പ്രവർത്തകരോട് യാതൊരു ബഹുമാനവും പ്രതിപക്ഷ നേതാവിന് ഇല്ലെന്നും കുറ്റപ്പെടുത്തി.