Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വഖഫ് നിയമ ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭയിൽ ചർച്ച ചെയ്യും, എട്ട് മണിക്കൂറാണ് സമയം; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Spread the News!

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്മേൽ 8 മണിക്കൂർ ചർച്ച നടക്കും. ഇന്ന് ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ബുധനാഴ്ച സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.

സഭയിൽ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി ബുധനാഴ്ച രാവിലെ 9.30ന് പാർട്ടി എംപിമാരുടെ യോഗം കോൺഗ്രസ് വിളിച്ചുകൂട്ടി. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതിനാൽ സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കില്ല. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്.

ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്ന ആകെ സമയം എട്ട് മണിക്കൂറായിരിക്കുമെന്നും, സഭയുടെ സമവായത്തെ ആശ്രയിച്ച് കൂടുതൽ സമയം നൽകാമെന്നും സമ്മതിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കൂട്ടിച്ചേർത്തു.

പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം. ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. അതേസമയം കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ആശയക്കുഴപ്പത്തിലാണ്.

എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും പരസ്യ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. ജെഡിയുവിലും അഭിപ്രായഭിന്നതയുള്ളതായി സൂചനകളുണ്ട്. ബില്ലിനെതിരെ ബിഹാറിലെ ജെഡിയു എംഎല്‍എ ഗുലാം ഗൗസ് രംഗത്തെത്തി. വഖഫ് ഭേദഗതി ബില്ലിനെ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ മുസ്ലീം സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!