പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനകൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000രൂപ പിഴയും. ഭാര്യാ പിതാവും അമ്മാവനുമാണ് പ്രതികൾ. 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി ഹരിതയുടെ അമ്മാവൻ സുരേഷ് ആണ്. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയും. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് അനീഷിന് വെട്ടികൊലപ്പെടുത്തിയത്. വിവാഹം നടന്നു എൺപത്തി എട്ടാം ദിവസമാണ് കൊലപാതകം. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.