Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒരു വിഭവം, കിളിക്കൂട് വളരെ സ്റ്റൈലായി തന്നെ ഉണ്ടാക്കാം

ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒരു വിഭവം, കിളിക്കൂട് വളരെ സ്റ്റൈലായി തന്നെ ഉണ്ടാക്കാം
Spread the News!

ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒരു വിഭവം, കിളിക്കൂട് വളരെ സ്റ്റൈലായി തന്നെ ഉണ്ടാക്കാം

കാണുമ്പോള്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കും എന്ന് തോന്നുകയും പക്ഷെ തയ്യാറാക്കാന്‍ വളരെ എളുപ്പം സാധിക്കുകയും ചെയ്യുന്ന ചില വിഭവങ്ങള്‍ ഉണ്ട്. കിളിക്കൂട് അത്തരത്തില്‍ ഒരു വിഭവം ആണ്. ഇതിന്റെ ലുക്ക് കണ്ടാല്‍ നമ്മള്‍ ചെയ്താല്‍ അത്ര പെര്‍ഫക്ട് ആകുമോ എന്ന പേടി ഉണ്ടാകും. പക്ഷെ വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാം.

കുട്ടികള്‍ ഉള്ള വീട് ആണെങ്കില്‍ തീര്‍ച്ചയായും തയ്യാറാക്കി നോക്കേണ്ട വിഭവം. കാരണം എന്ത് കൊടുത്താലും കഴിക്കാത്ത കുട്ടികള്‍ ഒരു മടിയും കൂടാതെ കഴിക്കുന്ന വിഭവം കൂടി ആണ് ഇത്.

ആവശ്യമുള്ള ചേരുവകള്‍:

ഉരുളക്കിഴങ്ങ് – 2 എണ്ണം
സവാള – 1 എണ്ണം വലുത്
ചിക്കന്‍ വേവിച്ചുടച്ചത് – 250 ഗ്രാം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഗരംമസാല -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
സേമിയ – 1 കപ്പ്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ + ഒന്നരക്കപ്പ്
കോഴിമുട്ട – 1 എണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു ഫ്രൈ പാനില്‍ വെളിച്ചെണ്ണയൊഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ചെറുതായി മുറിച്ച സവാളയും ഉപ്പും ചേര്‍ത്ത് സവാള വാടിവരുന്നതു വരെ നന്നായി വഴറ്റിയെടുക്കുക.ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേര്‍ത്ത് ചെറുതീയില്‍ വീണ്ടും വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുടച്ച ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്ത് മിക്‌സ് ചെയ്യുക.അടുപ്പില്‍നിന്ന് മാറ്റി ചൂടാറാന്‍ വയ്ക്കുക.ഒരു പാത്രത്തില്‍ കോഴിമുട്ടയും ഉപ്പും ബീറ്റ് ചെയ്ത് വെയ്ക്കുക .ഉരുളക്കിഴങ്ങ് ചിക്കന്‍ മസാലയില്‍നിന്ന് കുറച്ചെടുത്ത് പരത്തി നടുവില്‍ ഒരു കുഴിപോലെയാക്കി കോഴിമുട്ടയിലും സേമിയയിലും മുക്കി ഫ്രൈ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!