Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നാണമില്ലേ എമ്പുരാന്റെ പിന്നാലെ നടക്കാൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടിൽ ഇല്ല; രൂക്ഷ വിമർശനവുമായി ജഗതിയുടെ മകൾ

Spread the News!

‘എമ്പുരാൻ’ സിനിമയ്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യത്തെ രൂക്ഷമായി വിമർശിച്ച് ജഗതിയുടെ മകൾ പാർവതി ഷോൺ. ‘എമ്പുരാൻ’ വിവാദം വെറും ഒരു മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും ഇതിനു പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി ഫേസ്ബുക് വീഡിയോയിലൂടെ പറഞ്ഞു.

പാര്‍വതിയുടെ വാക്കുകൾ ഇങ്ങനെ:

‘‘ചെറിയൊരു കാര്യം ഓർമിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം ‘എമ്പുരാൻ’ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഒള്ളൂ. ആവശ്യമുള്ളവർ സിനിമ പോയി കാണൂ, ഇല്ലാത്തവർ കാണണ്ട.

ഇതൊക്കെ ഒരു മാർക്കറ്റിങ് ബിസിനസ്സ് ആണ്. നമ്മുടെ നാട്ടിൽ, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ എനിക്കറിയില്ല, ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടിൽ ഇല്ല.

നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ, ഇതിലുള്ള ബുദ്ധിമാന്മാരൊക്കെ അവരവരുടെ കുടുംബത്തിനുവേണ്ടി ഇഷ്ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ, അതവർക്കു കൊള്ളാം. നമുക്കെന്തു നേട്ടം ഇതിനു പിന്നാലെയൊക്കെ നടന്നിട്ട്. പത്ര മാധ്യമങ്ങൾ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിനു കൊടുക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടിൽ‍.’’

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!