കണ്ണൂർ:നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് എം വി ഗോവിന്ദൻ.നവീന്റെ കുടുംബം നിയമപരിരക്ഷ ആവശ്യപ്പെട്ടെന്നും നവീൻ ബാബുവിന്റെ വീട് സന്ദർശനത്തിന് ശേഷം എം വി ഗോവിന്ദൻ പ്രതികരിച്ചു.പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും ഭിന്നതയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.പി പി ദിവ്യക്കെതിരെ നടപടിയെടുത്തു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്ത് നിന്ന് നീക്കിയെന്നും പറഞ്ഞു.