തൃശൂർ:ചേലക്കരയിൽ തൃശൂർ പ്ലാൻ നടപ്പാക്കുമെന്ന ബിജെപി പ്രസ്താവനക്ക് മറുപടിയുമായി കെ രാധാകൃഷ്ണൻ എം പി.കാത്തിരുന്നു കാണമെന്ന് എം പി പറഞ്ഞു.ബിജെപി ചർച്ചയാക്കുന്നത് വൈകാരിക വിഷയങ്ങളാണ്.ചേലക്കര ഉപതെരെഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും.കേരളത്തോടുള്ള കേന്ദ്ര അവഗണനയും ജനം വിലയിരുത്തും. ചേലക്കരയിൽ ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകുമെന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.