തിരുവനന്തപുരം:പി വി അൻവറിനെ ക്ഷണിച്ച് കെ സുധാകരൻ:അതേസമയം പരിഹസിച്ച് വി ഡി സതീശൻ.പി വി അൻവർ യുഡിഎഫിന് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ സുധാകരൻ പറഞ്ഞു.യുഡിഎഫിന് ഒപ്പമാണ് അൻവർ നിക്കേണ്ടത്.ഒപ്പം നിന്നാൽ രാഷ്ട്രീയ ഭാവി ഭദ്രം.ചേലക്കരയിലെ ഉപാദികളിൽ പി വി അൻവറിനെ പരിഹസിച്ച് വി ഡി സതീശൻ.ചേലക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥിയെ പിൻവലിക്കില്ല.അൻവർ ഡിഎംകെ സ്‌ഥാനാർഥികളെ നിർത്തിയാലും പിൻവലിച്ചാലും കുഴപ്പമില്ല.ഉപാദികൾ അൻവർ കയ്യിൽ വെച്ചാൽ മതിയെന്നും വി ഡി സതീശൻ പറഞ്ഞു.