കൊല്ലം:സിപിഐഎം കൊല്ലം ജില്ലാ കമ്മറ്റി അംഗം പി ആർ വസന്തിന് എതിരായ സാമ്പത്തിക തിരിമറി പരാതിയിൽ നടപടി.സ്കൂൾ മാനേജ്മെന്റ്കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോനെ മാറ്റി.സിപിഐഎം ഏരിയ കമ്മറ്റി അംഗമാണ് വി പി ജയപ്രകാശ് മേനോൻ.പകരം ചുമതല നൽകിയിരിക്കുന്നത് ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രനാണ്.വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ നിർദേശം.കണക്കുകളിൽ വിശദമായ പരിശോധന നടത്താൻ പാർട്ടി തീരുമാനം.പാർട്ടി നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്എസിലെ സാമ്പത്തിക ക്രമക്കേടാണ് പുറത്തായത്.