തിരുവനന്തപുരം:പട്ടാപകൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തി.കേബിൾ ജോലിക്ക് എത്തിയ രണ്ട് പേരാണ് പെൺകുട്ടിയെ ആക്രമിച്ചത്.പീഡിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബഹളം വെച്ച പെൺകുട്ടിയുടെ വായയിൽ തുണി തിരുകി കയറ്റി.എന്നാൽ ആക്രമികളെ തള്ളി മാറ്റി പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു.തിരുവനന്തപുരം മംഗലപുരത്ത് ഇന്നലെ ഉച്ചക്കാണ് സംഭവമുണ്ടായത്.