തിരുവനന്തപുരം:തൃശൂർ പൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂരം കലക്കിയിട്ടില്ലെന്ന് എം വി ഗോവിന്ദൻ.വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.പൂരം കലക്കൽ സംബന്ധിച്ച നിലപാടുകളിൽ മാറ്റമില്ലെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.നിയമസഭക്ക് അകത്തും പുറത്തും പറഞ്ഞ നിലപാടുകളിൽ വത്യാസമില്ല.അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.