തിരുവനന്തപുരം:തിരുവനന്തപുരം വർക്കലയിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു.ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വകാര്യ ബസിനാണ് തീ പിടിച്ചത്.ബസിൽ ഇരുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.സംഭവത്തെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.