ചെന്നൈ:തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്‌ഥാന സമ്മേളന വേദിയിലെത്തി വിജയ്. വില്ലുപുരം വിക്രവാണ്ടിയിലാണ് ആദ്യ സംസ്‌ഥാന സമ്മേളനം നടക്കുന്നത്.റംപിലൂടെ നടന്നു വിജയ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.സമ്മേളന വേദിയിൽ 19പ്രമേയങ്ങൾ അവതരിപ്പിക്കും.പതിനായിരങ്ങളാണ് വിക്രവാണ്ടിയിൽ തടിച്ചു കൂടിയത്.റിമോട്ട് ഉപയോഗിച്ച് 100-അടി ഉയരത്തിൽ പാർട്ടി പതാക ഉയർത്തി.