തിരുവനന്തപുരം:പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ്കെ സുധാകരൻ. കത്ത് പുറത്ത് വന്നത് ഗൗരവതരമാണ്.സ്‌ഥാനാർഥിവിഷയത്തിൽ കോൺഗ്രസിൽ ഒരു തർക്കവുമില്ല.സ്‌ഥാനാർഥി പ്രഖ്യാപനം വന്നാൽ ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും കെ സുധാകരൻ പറഞ്ഞു.കെപിസിസി ഓഫീസിൽ നിന്നാണോ കത്ത് പുറത്ത് പോയതെന്ന് പാർട്ടി അന്വേഷിക്കും.ഡിസിസിയുടെ കത്ത് പുറത്ത് വന്നത് ബോധപൂർവമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു .പി പി ദിവ്യയുമായി ബന്ധപ്പെട്ട വാർത്തകൾ മറയ്ക്കാൻ ആണ് മറ്റ് കാര്യങ്ങൾ വിഷയമാക്കുന്നത്.ബിജെപി പുറത്ത് വിട്ട കത്ത് പോലും മാധ്യമങ്ങൾ ചർച്ചയാക്കുന്നില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.