കണ്ണൂർ: കണ്ണൂർ ജില്ലയിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്രകുറുപ്പാണ് കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം. വിവാദങ്ങൾ ബാധിക്കില്ലെന്നും പത്മചന്ദ്രകുറുപ്പ് പറഞ്ഞു. ചുമതല ഏൽക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. നവീൻ ബാബു ചെയ്തതെല്ലാം നിയമപരമാണ്. അത്തരം നടപടികൾ തുടരുമെന്നും പുതിയ എഡിഎം വ്യക്തമാക്കി.