കണ്ണൂർ: തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന് കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞു. കോടതി ഉത്തരവിൽ വന്ന മൊഴി കളക്ടർ അരുൺ കെ വിജയൻ ശരിവെച്ചു. വിധിപകർപ്പിലെ വാദങ്ങൾ താൻ തള്ളുന്നില്ല. തന്റെ മൊഴി പൂർണമായി വന്നിട്ടില്ലെന്നും കളക്ടർ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലും ഇതേ മൊഴി നൽകിയിട്ടുണ്ട്. കേസിൽ തന്റെ മൊഴി നിർണായകമാണെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കളക്ടർ വ്യക്തമാക്കി.