ജമ്മുകാശ്‍മീർ: കേന്ദ്ര സർക്കാർ നിയമസഭയിൽ മൂന്നാം ദിവസവും കയ്യാങ്കളിതുടരുന്നു. സംഘർഷങ്ങളേയും കൈയ്യങ്കളിയെയും തുടർന്ന് ഇന്നലെ പിരിഞ്ഞ സഭ ഇന്ന് സമ്മേളിച്ച ഉടൻ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധം ആരംഭിച്ചു. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തെ തുടർന്ന് ഇന്നലെ സംഘർഷങ്ങളും കൈയ്യങ്കളിയും നടന്നു. നടുത്തളത്തിൽ ഇറങ്ങിയ 12 അംഗങ്ങളെയും സ്പീക്കർ അബ്ദുൾ റഹീം റാതറിൻ്റെ നിർദ്ദേശപ്രകാരം മാർഷലുകളുടെ ബലം പ്രയോഗിച്ചു നീക്കി.